വൻ തിരിച്ചുവരവുമായി എ സി മിലാൻ

20201204 022620
Credit: Twitter
- Advertisement -

എ സി മിലാന് യൂറോപ്പ ലീഗിൽ വൻ വിജയം. ഇന്ന് ഗ്രൂപ്പിലെ അഞ്ചാം മത്സരത്തിൽ സെൽറ്റികിനെ നേരിട്ട മിലാൻ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിലായിരുന്നു. പക്ഷെ പൊരുതി കളിച്ച മിലാൻ 4-2 എന്ന വിജയം സ്വന്തമാക്കി. യൂറോപ്യൻ മത്സരത്തിൽ ഇതാദ്യമായാണ് മിലാൻ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം വിജയം സ്വന്തമാക്കുന്നത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ റോജിക് അണ് സെൽറ്റികിന് ലീഡ് നൽകിയത്.

14ആം മിനുട്ടിൽ എഡോർഡ് ആ ലീഡ് ഇരട്ടിയാക്കി. പക്ഷെ ആദ്യ പകുതിയിൽ തന്നെ തിരിച്ചടിക്കാൻ മിലാനായി. 24ആം മിനുട്ടിൽ ചാഹനഗ്ലു ആദ്യം ഗോൾ മടക്കി. പിന്നാലെ 26ആം മിനുട്ടിൽ കാസ്റ്റിയെഹോ സമനില ഗോളും നേടി. രണ്ടാം പകുതിയിൽ യുവതാരം ജെൻസ് പീറ്റർ ഹോജ് മിലാനെ 3-2ന് മുന്നിൽ എത്തിച്ചു. ജെൻസിന്റെ അസിസ്റ്റിൽ നിന്ന് ബ്രാഹിം ഡയസ് 82ആം മിനുട്ടിൽ നാലാം ഗോളും നേടി. ഈ വിജയത്തോടെ 10 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് മിലാൻ ഉറപ്പിച്ചു.

Advertisement