ഇംഗ്ലീഷ് ക്ലബായ വെസ്റ്റ് ഹാമിന് അവരുടെ യൂറോപ്പ ലീഗ് പോരാട്ടം വിജയത്തോടെ തുടങ്ങാനായി. നീണ്ട കാലത്തെ കാത്തിരിപ്പിന് ഒടുവിൽ യൂറോപ്പ ലീഗിൽ എത്തിയ വെസ്റ്റ് ഹാം ഇന്ന് ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രെബിനെ ആണ് പരാജയപ്പെടുത്തിയത്. ക്രൊയേഷ്യയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തന്നെ വിജയിക്കാൻ വെസ്റ്റ് ഹാമിനായി. ഇന്ന് 22ആം മിനുട്ടിൽ അന്റോണിയോ ആണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്. താരത്തിന്റെ സീസണിലെ അഞ്ചാമത്തെ ഗോളാണിത്.
രണ്ടാം പകുതിയിൽ മധ്യനിര താരം ഡക്ലൻ റൈസ് വെസ്റ്റ് ഹാമിന്റെ ലീഡ് ഇരട്ടിയാക്കിം 59ആം മിനുട്ടിൽ ആയിരുന്നു റൈസിന്റെ ഗോൾ. ഗെങ്കും റാപിഡ് വിനും ആണ് വെസ്റ്റ് ഹാമിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.