മാർക്കസ് റാഷ്ഫോർഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തിരികെയെത്തും. താരം കൂടുതൽ പരിശ്രമിക്കുന്നു എന്നും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ആഴ്ചകൾക്ക് മുന്നെ തിരിച്ചുവരും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ വരുന്ന ഇന്റർ നാഷണൽ ബ്രേക്കിനു ശേഷം റാാഷ്ഫോർഡ് മാച്ച് സ്ക്വാഡിലേക്കും എത്തിയേക്കും. സീസണിക് ഇതുവരെ റാഷ്ഫോർഡ് യുണൈറ്റഡിനായി കളിച്ചിട്ടില്ല.

കഴിഞ്ഞ മാസമായിരുന്നു റാഷ്ഫോർഡ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തോളിനേറ്റ പരിക്ക് മാറാൻ ആയിരുന്നു റാഷ്ഫോർഡ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് മാസത്തോളം ആയിരുന്നു ക്ലബ് ഡോക്ടർമാർ നേരത്തെ വിശ്രമം പ്രഖ്യാപിച്ചിരുന്നത്. അവസാന രണ്ടു സീസണിലും ഇരുപതോ അതിലധികമോ ഗോളുകൾ യുണൈറ്റഡിനായി സ്കോർ ചെയ്ത താരത്തിന്റെ തിരിച്ചുവരവിനായി ക്ലബ് കാത്തിരിക്കുകയാണ്.