യൂറോപ്പ സെമിയിൽ ഇന്ന് റോമ മാഞ്ചസ്റ്ററിൽ

Images (2)

യൂറോപ്പ സെമി ഫൈനലിലെ ആദ്യ പാദത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എ എസ് റോമയെ നേരിടും. 2008നു ശേഷം ആദ്യമായാണ് റോമ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൗണ്ടിൽ എത്തുന്നത്. 2007ൽ ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വന്നപ്പോൾ യുണൈറ്റഡ് 7-1ന്റെ വലിയ വിജയം റോമക്ക് എതിരെ നേടിയിരുന്നു. അത്ര വലിയ വിജയം അല്ലായെങ്കിലും ഇന്ന് വിജയിക്കാൻ ആകും എന്ന് തന്നെയാകും യുണൈറ്റഡ് വിശ്വസിക്കുന്നത്‌.

ഇറ്റലിയിൽ അത്ര മികച്ച പ്രകടനങ്ങൾ അല്ല റോമ നടത്തുന്നത്. എന്നാൽ അയാക്സിനെ പോലെ ഒരു വലിയ ടീമിനെ തോൽപ്പിച്ചാണ് റോമ സെമിയിലേക്ക് വന്നത്. ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ യൂറോപ്പ ലീഗ് വിജയിക്കുക മാത്രമെ വഴിയുള്ളൂ എന്നതിനാൽ റോമയും അവരുടെ എല്ലാം ഈ സെമി ഫൈനലിൽ നൽകും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ സ്മാളിങ്, മിഖിതാര്യൻ എന്നിവർ ഇന്ന് തിരികെ റോമ ജേഴ്സിയിൽ ഇംഗ്ലണ്ടിക് എത്തും.

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ എറിക് ബയിയും റാഷ്ഫോർഡും പരിക്കിൽ നിന്ന് മോചിതരായി എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. കവാനി, പോഗ്ബ, ഡി ഹിയ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ മടങ്ങിയെത്തും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം‌.

Previous articleപാരീസ് പ്രതിരോധ മതിലിൽ വിള്ളൽ, ആദ്യ പാദത്തിൽ പി എസ് ജിയെ മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തി
Next articleയൂറോപ്പ ലീഗ്, ഫൈനൽ ലക്ഷ്യമിട്ട് ആഴ്സണൽ ഇന്ന് വിയ്യറയലിന് എതിരെ