അയാക്സിനെ വീഴ്ത്തി റോമ യൂറോപ്പ സെമിയിൽ

Img 20210416 033349
- Advertisement -

യൂറോപ്പ ലീഗിന്റെ സെമിയിൽ കടന്ന് എ എസ്‌ റോമ. ഇന്ന് നടന്ന മത്സരത്തിൽ അയാക്സിനെ സമനിലയിൽ കുരുക്കിയാണ് റോമ സെമി ബർത്ത് ഉറപ്പിച്ചത്. 3-2 ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് റോമ സെമി ഫൈനലിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡാണ് സെമിയിൽ റോമയുടെ എതിരാളികൾ. ബ്രയാൻ ബ്രോബി അയാക്സിന് വേണ്ടി ഗോളടിച്ചപ്പോൾ റോമക്ക് വിജയ ഗോൾ നേടിക്കൊടുത്തത് എഡിൻ ജെക്കോയാണ്.

ആംസ്റ്റർഡാമിൽ നടന്ന ആദ്യ പാദ മത്സരത്തിൽ 2-1 ന്റെ ജയമാണ് റോമ നേടിയത്. ടഡിചിന്റെ പെനാൽറ്റിക്ക് എതിരെയുള്ള പൗ ലോപസിന്റെ മികച്ച സേവ് അന്ന് റോമയ്ക്ക് തുണയായെത്തി. കളിയുടെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ബ്രോബിയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. അപ്പോളും എവേ ഗോളിന്റെ സഹായത്തിൽ റോമക്ക് അനുകൂലമായിരുന്നു കാര്യങ്ങൾ. എങ്കിലും എഡിൻ ജെക്കോയിലൂടെ റോമ കളി സ്വന്തമാക്കി യൂറോപ്പ സെമിയിലേക്ക് കുതിക്കുകയായിരുന്നു.

Advertisement