ഏകപക്ഷീയ വിജയവുമായി ആഴ്സണൽ യൂറോപ്പ ലീഗ് സെമി ഫൈനലിൽ

20210416 011645
Credit: Twitter
- Advertisement -

ചെക്ക് റിപബ്ലിക്കിൽ ചെന്ന് ഏകപക്ഷീയമായ വിജയവുമായി ആഴ്സണൽ യൂറോപ്പ ലീഗ് സെമിയിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിലെ നിരാശ ഇന്ന് എതിരില്ലാത്ത നാലു ഗോളിന്റെ വിജയവുമായാണ് ആഴ്സണൽ ഇന്ന് മാറ്റിയത്. 5-1ന്റെ അഗ്രിഗേറ്റ് സ്കോറിലായിരുന്നു ആഴ്സണൽ വിജയം. ആദ്യപാദത്തിൽ 1-1ന്റെ സമനില ആയിരുന്നു.

ഇന്ന് തുടക്കം മുതൽ ആക്രമിച്ച ആഴ്സണൽ 14ആം മിനുട്ടിൽ എമിലെ സ്മിത് റോയിലൂടെ ഗോൾ നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. അതിൽ തളരാത്ത ആഴ്സണൽ ആറു മിനുട്ടിനിടയിൽ നൂന്ന് ഗോളുകൾ സ്കോർ ചെയ്തു. 18ആം മിനുട്ടിൽ പെപെയുടെ വക ആയിരുന്നു ആദ്യ ഗോൾ. പിന്നാലെ സാകയെ വീഃത്തിയതിന് കിട്ടിയ പെനാൾട്ടി ലകസെറ്റ് വലയിൽ എത്തിച്ചു. 24ആം മിനുട്ടിൽ സാക വഴി മൂന്നാം ഗോളും ആഴ്സണൽ നേടി.

രണ്ടാം പകുതിയിൽ ലകാസെറ്റ് ആണ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്.സെമി ഫൈനലിൽ വിയ്യറയൽ ആകും ആഴ്സണലിന്റെ എതിരാളികൾ. സഗ്രെബിനെ തോൽപ്പിച്ച് ആണ് വിയ്യറയൽ സെമിയിലേക്ക് മുന്നേറിയത്‌

Advertisement