ഡിപേയും ബാഴ്സലോണക്ക് ഒപ്പം യൂറോപ്പ ലീഗിന് ഉണ്ടാകില്ല

നാപോളിക്ക് എതിരായ യൂറോപ്പ ലീഗിലെ ആദ്യപാദ മത്സരത്തിൽ മെംഫിസ് ഡിപേയും ബാഴ്സലോണ നിരയിൽ ഉണ്ടാകില്ല. സാവി പരിശീലകനായി എത്തിയത് മുതൽ പരിക്ക് കാരണം സ്ഥിരമായി ബുദ്ധിമുട്ടുന്ന ഡിപായുടെ തിരിച്ചുവരവ് വൈകും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നാപ്പോളിക്കെതിരായ ബാഴ്സലോണയുടെ പോരാട്ടത്തിനായി മുൻ ഒളിമ്പിക് ലിയോൺ ക്യാപ്റ്റൻ തിരിച്ചെത്തുമെന്ന് ആണ് പ്രതീക്ഷിച്ചിരുന്നത്. ക്ലബ്ബ് ഡച്ച് ഫോർവേഡുമായി ഒരു റിസ്‌ക്കും എടുക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. യൂറോപ്പ ലീഗ് പോരാട്ടത്തിൽ ഡിഫൻഡർ റൊണാൾഡ് അറോഹോയും ബാഴ്സക്ക് ഒപ്പം ഉണ്ടാകില്ല.