റിഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ

20220215 120730

വെസ്റ്റിൻഡീസിന് എതിരായ പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആകും. നാളെ മുതൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് ഋഷഭ് പന്തിനെ ബിസിസിഐ നിയമിച്ചത്. കെഎൽ രാഹുലിന്റെ അഭാവത്തിൽ ആണ് പന്ത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആകുന്നത്.

ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ കെഎൽ രാഹുൽ ടി20 പരമ്പരയിൽ നിന്ന് പിൻവലിഞ്ഞിരുന്നു. പന്ത് ആദ്യമായാണ് ഇന്ത്യൻ ക്യാപ്റ്റൻസിയിൽ എത്തുന്നത്. ഭാവിയിലേക്ക് ഇന്ത്യ പന്തിനെ ക്യാപ്റ്റൻ ആയി കാണുന്നു എന്ന സൂചനയാണ് ഈ തീരുമാനം.