ലമ്പാർഡിനൊപ്പം വെസ്റ്റ് ഹാമിന്റെ റെക്കോർഡ് ബുക്കിലിടം നേടി റൈസ്

Telemmglpict000259233270 Trans Nvbqzqnjv4bqbdcnixthzplavuhdtempqjrqxfenemaqdoy Hnctgwo

ഫ്രാങ്ക് ലമ്പാർഡിനൊപ്പം വെസ്റ്റ് ഹാമിന്റെ റെക്കോർഡ് ബുക്കിലിടം നേടി ഡെക്ലൻ റൈസ്. ഡൈനാമോ സഗരിബുമായുള്ള യൂറോപ്പ മത്സരത്തിൽ ഗോളടിച്ചാണ് റൈസ് ഈ നേട്ടം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിന് വേണ്ടി യൂറോപ്പിൽ ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം 1999-2000 യുവേഫ കപ്പിൽ ഗോളടിച്ച ഫ്രാങ്ക് ലമ്പാർഡ് ആയിരുന്നു. അന്ന് ലമ്പാർഡിന് 22 വയസും 88 ദിവസവുമായിരുന്നു.

ഇന്ന് ക്രൊയേഷ്യൻ ക്ലബ്ബിനെതിരെ 59ആം മിനുട്ടിൽ വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോൾ നേടി റൈസ് ലമ്പാർഡിന് പിന്നാലെ ഈ നേട്ടത്തിലെത്തി. 22 വയസും 245ദിവസവുമാണ് ഡക്ലൻ റൈസിന്റെ പ്രായം. വെസ്റ്റ് ഹാമിന് വേണ്ടി 150 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ റൈസ് ഇതുവരെ ആറ് ഗോളുകളും ക്ലബ്ബിനായി നേടി.