ബ്രസീലിൽ നിന്ന് ഒരു സ്ട്രൈക്കർ കൂടെ മുംബൈ സിറ്റിയിലേക്ക്

പുതിയ സീസണ് മുന്നോടിയായി മുംബൈ സിറ്റി ഒരു വിദേശ സൈനിങ് കൂടെ പൂർത്തിയാക്കി. ബ്രസീലിയൻ സ്ട്രൈക്കർ ആയ വൈഗോർ കറ്റാറ്റു ആണ് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്. 26കാരനായ താരം ബ്രസീലിയൻ ക്ലബായ മധുരേരിയയുടെ താരമായിരുന്നു. അവസാന സീസണുകളിൽ ഒക്കെ ബ്രസീലിലെ വിവിധ ക്ലബുകളിൽ ലോണിൽ കളിക്കുക ആയിരുന്നു താരം. കഴിഞ്ഞ സീസണിൽ വിറ്റോറിയയിൽ ആയിരുന്നു താരം കളിച്ചത്.

അതിനു മുമ്പ് വാസ്കോ ഡ ഗാമ ക്ലബിൽ കളിച്ച് താരം തിളങ്ങിയിരുന്നു. ബൊവ എസ്പോർടെയിലും താരം മുമ്പ് ലോണിൽ കളിച്ചിട്ടുണ്ട്. ബ്രസീലിന് പുറത്തേക്കുള്ള താരത്തിന്റെ കരിയറിലെ ആദ്യ നീക്കമാണ് ഇത്. താരത്തിന്റെ സൈനിംഗ് ഉടനെ മുംബൈ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കും.