ഡാക എന്ന അത്ഭുതം, നാലു ഗോൾ അടിച്ച് ലെസ്റ്ററിന് ജയം നൽകി സാമ്പിയൻ താരം

20211020 225524

പാറ്റ്സൺ ഡാക എന്ന സാമ്പിയൻ ഇന്റർ നാഷണലിനെ ലെസ്റ്റർ സിറ്റി സൈൻ ചെയ്തപ്പോൾ തന്നെ ലെസ്റ്ററിൽ താരം അത്ഭുതങ്ങൾ കാണിക്കും എന്ന് പലരും പ്രവചിച്ചിരുന്നു. അതാണ് അവസാന രണ്ടു മത്സരങ്ങളിൽ കാണാൻ കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഗോൾ അടിച്ച ഡാക ഇന്ന് യൂറോപ്പ ലീഗിൽ സ്പാർട മോസ്കോ ഡിഫൻസിനെ വധിച്ചു എന്ന് പറയാം. നാലു ഗോളുകൾ ആണ് ഡാക സ്കോർ ചെയ്തത്. 4-3ന്റെ വിജയമാണ് ലെസ്റ്റർ സ്വന്തമാക്കിയത്.

തുടക്കത്തിൽ സൊബോർവും ലാർസണും നേടിയ ഗോളുകളുടെ ബലത്തിൽ 2-0നു മുന്നിൽ എത്താൻ മോസ്കോ ടീമിനായിരുന്നു. എന്നാൽ 45ആം മിനുട്ടിൽ ഒരു ഗോൾ മടക്കി കൊണ്ട് ഡാക കളിയിലേക്ക് ലെസ്റ്ററിനെ തിരികെ കൊണ്ടുവന്നു. 48ആം മിനുട്ടിലും 54ആം മിനുട്ടിലും വീണ്ടും ഡാക വലകുലുക്കി. 9 മിനുട്ടിനിടെ ഹാട്രിക്ക്. 3-2ന് ലെസ്റ്റർ മുന്നിൽ. 79ആം മിനുട്ടിൽ വീണ്ടും ഡാക ഗോൾ നേടിയതോടെ ലെസ്റ്റർ വിജയം ഉറപ്പിച്ചു. യൂറോപ്പ ലീഗിലെ ലെസ്റ്ററിന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്.

Previous articleയാൻ ലോ വീണ്ടും ഐസാളിന്റെ പരിശീലകൻ
Next articleക്ലബ് ലോകകപ്പ് അടുത്ത വർഷം തുടക്കത്തിൽ യു എ ഇയിൽ വെച്ച് നടക്കും