യാൻ ലോ വീണ്ടും ഐസാളിന്റെ പരിശീലകൻ

Mohammedan Sporting Yan Law 768x370

ഒരു ചെറിയ ഇടവേളക്ക് ശേഷം യാൻ ലോ വീണ്ടും ഐസാളിന്റെ പരിശീലകൻ. കഴിഞ്ഞ സീസണിൽ ഐസോളിനെ പരിശീലിപ്പിച്ച യാൻ ലോ അതിനു ശേഷം നേപ്പാൾ ക്ലബായ ബിരാത് നഗർ സിറ്റിയെയും സെക്ക്ക്ക്ൻഡ് ഡിവിഷൻ ക്ലബായ ഡെൽഹി എഫ് സിയെയും പരിശീലിപ്പിച്ചിരുന്നു. ഇപ്പോൾ ആ രണ്ട് ജോലിയും കഴിഞ്ഞാണ് യാൻ ലോ തിരികെ ഐസാളിൽ എത്തുന്നത്.

നേരത്തെ മൊഹമ്മദൻസിന്റെ പരിശീലകനായിരുന്നു എങ്കിലും അവിടെയും യാൻ ലോ അധിക കാലം ഉണ്ടായിരുന്നില്ല. ഇന്ത്യൻ ദേശീയ ലീഗ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡിട്ട വ്യക്തിയാണ് യാൻ ലോ‌.

28കാരൻ മാത്രമായ യാൻ ലോ 25ആം വയസ്സിൽ മിനേർവ പഞ്ചാബിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റായിരുന്നു. 25ആം വയസ്സിൽ തന്നെ എ എഫ് സി എ ലൈസൻസ് സ്വന്തമാക്കിയപ്പോൾ എ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായും യാൻ ലോ മാറിയിരുന്നു. ഐസാളിനൊപ്പം വലിയ നേട്ടങ്ങളിൽ എത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് യാൻ ലോ പറഞ്ഞു.

Previous articleഅറേബ്യൻ തലപ്പാവുകളും വസ്ത്രവും ധരിക്കേണ്ട എന്ന് ന്യൂകാസിൽ ആരാധകരോട്
Next articleഡാക എന്ന അത്ഭുതം, നാലു ഗോൾ അടിച്ച് ലെസ്റ്ററിന് ജയം നൽകി സാമ്പിയൻ താരം