ക്ലബ് ലോകകപ്പ് അടുത്ത വർഷം തുടക്കത്തിൽ യു എ ഇയിൽ വെച്ച് നടക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടുത്ത ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ബുധനാഴ്ച പ്രഖ്യാപിച്ചു. ജപ്പാനി നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊറോണ കാരണം മാറ്റിയിരുന്നു. അതാണിപ്പോൾ യു എ ഇയിൽ വെച്ച് നടക്കുന്നത്. ക്ലബ് ലോകകപ്പ് സാധാരണയായി ഡിസംബറിലാണ് നടക്കാർ. ഇത്തവണ അടുത്ത വർഷം ജനുവരിയോ ഫെബ്രുവരിയോ ആകും എന്നാണ് സൂചനകൾ.

കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയി ചെൽസി യൂറോപ്പിന്റെ പ്രതിനിധിയായി ക്ലബ് ലോകകപ്പിൽ എത്തും. , കഴിഞ്ഞ തവണ ബയേൺ മ്യൂണിക്ക് ആയിരുന്നു ക്ലബ് ലോകകപ്പ് നേടിയത്.