കൊറോണ ഭീഷണി : സ്വിറ്റ്സർലാന്റിൽ യൂറോപ്പ ലീഗ് മത്സരം നടക്കില്ല

- Advertisement -

യൂറോപ്പ ലീഗിന്റെ ഭാവി തുലാസിൽ. അപ്രതീക്ഷിതമായി സ്വിറ്റ്സർലാന്റ് ടീമായ എഫ്സി ബാസലാണ് യൂറോപ്പ ലീഗിൽ കൊറോണ ഭീഷണി കാരണം കളിക്കാനാകില്ലെന്ന് അറിയിച്ചത്. യൂറോപ്പ ലീഗിലെ‌ നോക്കൗട്ട് ആദ്യ പാദം മത്സരം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലും എവേ മാച്ച് സ്വിറ്റ്സർലാന്റിലെ ബാസലിന്റെ ഹോം ഗ്രൗണ്ടിലും നടക്കാനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നു.

എന്നാൽ കൊറോണ ഭീഷണി കാരണം മത്സരം മാറ്റിവെക്കുമെന്നാണ് ബാസൽ ക്ലബ്ബ് അധികൃതർ യുവേഫയെ അറിയിച്ചിരിക്കുന്നത്. അതേ സമയം ഈ വ്യാഴാഴ്ചയിലാണ് ഫ്രാങ്ക്ഫർട്ടിന്റെ മത്സരം നടക്കുക. അതേ സമയം ആദ്യ പാദ മത്സരം കളിക്കുന്നതിൽ ബാസൽ എഫ്സി വിസമ്മതം അറിയിച്ചിട്ടുമില്ല. അതേ സമയം യുവേഫ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. യൂറോപ്പിലാകമാനം കൊറോണ വൈറസ് ഭീഷണി നിലനിൽക്കെയാണ് യുവേഫയുടെ മുന്നിൽ ഈ പ്രശ്നം വരുന്നത്.

Advertisement