ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ ഉത്തരവ്. ഏപ്രിൽ 3 വരെ ഒരു കായിക മത്സരങ്ങളും രാജ്യത്ത് നടത്തണ്ട എന്നാണ് തീരുമാനം. നേരത്തെ ഒരു മാസം അടച്ചിട്ട സ്റ്റേഡിയത്തിൽ ഫുട്ബോൾ നടത്താം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ രാജ്യത്തെ സ്ഥിതി അപകടകരമാകുന്ന അവസരത്തിൽ സീരി എ ഉൾപ്പെടെ എല്ലാ മത്സരങ്ങളും തൽക്കാലം ഉപേക്ഷിക്കാൻ ആണ് തീരുമാനം.

സീരി എയിലെ ഈ സീസൺ റദ്ദാക്കണം എന്ന ആവശ്യവുമായി ഇറ്റാലിയൻ കായിക മന്ത്രി വിൻസെൻസോ സ്പദഫോറയും ഇറ്റലിയിലെ പ്ലയേർസ് അസോസിയേഷനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏപ്രിൽ 3നകം രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആയില്ല എങ്കിൽ ലീഗ് റദ്ദാകുന്നതും ഗവണ്മെന്റ് പരിഗണിക്കും. ഇറ്റലിയിലെ പ്രാദേശിക മത്സരങ്ങൾ നടക്കില്ല എങ്കിലും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ അനുമതി കൊടുത്തേക്കും.