യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന മത്സരത്തിൽ പരാജയത്തിൽ നിന്ന് ചെൽസി രക്ഷപ്പെട്ടു. ഹംഗേറിയൻ ടീമായ വിഡിക്ക് എതിരായ മത്സരത്തിൽ 2-2 എന്ന സമനില ആണ് ചെൽസി വഴങ്ങിയത്. രണ്ട് ഫ്രീകിക്ക് ഗോളുകളാണ് ചെൽസിയുടെ രക്ഷയ്ക്ക് എത്തിയത്. ആദ്യ ബ്രസീലിയൻ താരം വില്യൻ ചെൽസിക്കായി ഫ്രീകിക്കിലൂടെ ഗോൾ നേടി.
പിന്നീട് രണ്ട് ഗോളുകൾ അടിച്ച് വിഡി ലീഡ് എടുത്തത് ആയിരുന്നു. കളിയുടെ 75ആം മിനുട്ടിൽ ഒലിവർ ജിറൂഡാണ് ചെൽസിക്ക് സമനില നേടിക്കൊടുത്തത്. ജിറൂഡും ഡയറക്ട് ഫ്രീകിക്കിലൂടെ ആയിരുന്നു ഗോൾ നേടിയത്. ഇന്ന് 10 മാറ്റങ്ങളുമായാണ് ചെൽസി ഇറങ്ങിയത്. യുവതാരങ്ങളായ അമ്പാടുവും ഹുഡ്സൻ ഒഡോയിയും ഇന്ന് ചെൽസിക്കായി ഇറങ്ങിയിരുന്നു.
നേരത്തെ തന്നെ ചെൽസി ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിരുന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ബാറ്റെയാണ് ഗ്രൂപ്പ് എല്ലിൽ നിന്ന് യോഗ്യത നേടിയത്.