ലാസിയോയും വീണു, ആറിൽ ആറ് ജയവുമായി ഫ്രാങ്ക്ഫർട്ട്

യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ടിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്ന് ലാസിയോയും ഫ്രാങ്ക്ഫർട്ടിന് മുന്നിൽ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ ജയം. ആറിൽ ആറ് ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് യൂറോപ്പയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

ആദ്യം പിന്നിട്ട നിന്നതിനു ശേഷമാണ് ഫ്രാങ്ക്ഫർട്ട് തിരിച്ചു അതി ശക്തമായി വന്നത്. ലാസിയോക്ക് വേണ്ടി ജോവാക്കിൻ കോരിയ ആശ്വാസ ഗോൾ നേടിയപ്പോൾ ഫ്രാങ്ക്ഫർട്ടിന് വേണ്ടി ഗാസിനോവിച്ചും സെബാസ്റ്റ്യൻ ഹാളേറും ഗോളടിച്ചു. ഗ്രൂപ്പ് എച്ചിൽ നിന്നും ലാസിയോയും ഫ്രാങ്ക്ഫർട്ടും അടുത്ത റൗണ്ടിൽ കടന്നിരുന്നു. ആറ് മത്സരങ്ങളിൽ 18 പോയന്റാണ് ജർമ്മൻ ചാമ്പ്യന്മാർ നേടിയത്.