യൂറോപ്പയിലും ആഴ്‌സണൽ കുതിപ്പ്

Staff Reporter

പുതിയ പരിശീലകൻ ഉനൈ ഏംറിക്ക് കീഴിൽ മികച്ച കുതിപ്പ് തുടരുന്ന ആഴ്‌സണലിന് യൂറേപ്പയിൽ ജയം. പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ് ലിസ്ബണെയാണ് ആഴ്‌സണൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. എല്ലാ മത്സരങ്ങളിലും കൂടി ആഴ്‌സണലിന്റെ തുടർച്ചയായ 11മത്തെ ജയമായിരുന്നു ഇത്.

ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും കളിച്ചത്. സ്പോർട്ടിങ് ലിസ്ബൺ നിരയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനിയുടെ ചില മുന്നേറ്റങ്ങൾ ഒഴികെ കാര്യമായി ആഴ്‌സണൽ പ്രതിരോധം പരീക്ഷിക്കാൻ അവർക്കായില്ല.

തുടർന്നാണ് മത്സരം അവസാനിക്കാൻ 12 മിനിറ്റ് ബാക്കി നിൽക്കെ വെൽബെക്ക് ആഴ്സണലിന്റെ വിജയ ഗോൾ നേടിയത്. സ്പോർട്ടിങ് ലിസ്ബൺ താരം കോട്ടസിന്റെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കാത്ത വെൽബെക്ക് ഗോൾ നേടുകയായിരുന്നു. ജയത്തോടെ ആഴ്സണലിന്റെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏകദേശം ഉറപ്പായി.