ഗോൾ മഴയുമായി സ്പെയിൻ

- Advertisement -

മറ്റൊരു വമ്പൻ വിജയം കൂടെ സ്വന്തമാക്കി സ്പെയിൻ യൂറോ കപ്പ് യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ റൊമാനിയയെ നേരിട്ട സ്പെയിൻ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. വിയ്യാറയൽ സ്ട്രൈക്കർ മൊറേനൊ ഇരട്ട ഗോളുകളുമായി സ്പെയിനിന്റെ ഇന്നലത്തെ താരമായി.

സ്പെയിനിനായി മൂന്ന് മത്സരങ്ങൾ കളിച്ച മിറേനോയ്ക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 3 അസിസ്റ്റുമായി. മൊറേനൊയെ കൂടാതെ റുയിസ്, ഒയർസബാൽ എന്നിവരും സ്പെയിനു വേണ്ടി ഗോൾ നേടി. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. ഇന്നത്തെ ഗോളടിയോടെ യോഗ്യതാ റൗണ്ടിൽ സ്പെയിൻ 10 മത്സരങ്ങളിൽ നിന്നായി 31 ഗോളുകളാണ് അടിച്ചത്. അപരാജിതരായി ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്യാനും സ്പെയിനായി.

Advertisement