യൂറോ കപ്പിൽ സെമി ഫൈനലിൽ എത്തിയത് കൊണ്ട് മാത്രം ഇംഗ്ലണ്ടിന് തൃപ്തി ആകില്ല എന്ന് പരിശീലകൻ സൗത്ഗേറ്റ്. ഇത്തവണ ടീം ഏറ്റവും വലിയ പാരിതോഷികം തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന് സൗത്ഗേറ്റ് പറയുന്നു. സെമി ഫൈനൽ കൊണ്ടോ ഫൈനൽ കൊണ്ടോ ഈ ടീമിനെ തൃപ്തിപ്പെടുത്താൻ ആകില്ല. അത് ടീമിന്റെ വലിയ അഡ്വാന്റേജ് ആയി കാണുന്നു എന്ന് സൗത്ഗേറ്റ് പറയുന്നു.
മൂന്ന് വർഷം മുമ്പ് ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായപ്പോൾ ടീമിന് വലിയ നിരാശ ഉണ്ടായിരുന്നു. പക്ഷെ അന്ന് ടീമിനെ താമസിയാതെ തന്നെ തിരികെ ഇതേപോലെ ടീം വരുമെന്ന് വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. 1966ന് ശേഷം ഒരു മേജർ ടൂർണമെന്റിലും ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിട്ടില്ല. ഡെന്മാർക്കിനെ തോൽപ്പിച്ചാൽ അവർക്ക് ഫൈനലിൽ എത്താം. എന്നാൽ ഡെന്മാർക്കിനെ തോൽപ്പിക്കൽ എളുപ്പമാകില്ല എന്ന് സൗത്ഗേറ്റ് പറയുന്നു. ഈ ടൂണമെന്റിൽ നടന്ന സംഭവങ്ങൾ എല്ലാം ഡെന്മാർക്കിനെ വലിയ ശക്തിയാക്കി. ആ ടീമിന്റെ മാനസികമായ കരുത്ത് വലുതാണെന്നും ലോക ഫുട്ബോൾ ആരാധകർ അവരുമായി വലിയ ബന്ധത്തിൽ ആയെന്നും സൗത്ഗേറ്റ് പറയുന്നു. ബുധനാഴ്ച ഇംഗ്ലണ്ടിന്റെ ഗ്രൗണ്ടായ വെംബ്ലിയിൽ വെച്ചാണ് സെമി ഫൈനൽ നടക്കുക.