അത്ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ ജേഴ്സി എത്തി

Img 20210705 160023

ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് പുതിയ സീസണായുള്ള ജേഴ്സി പുറത്തു വിട്ടു. അത്ലറ്റിക്കോ മാഡ്രിഡ് എന്ന് ക്ലബിന്റെ പേരു മാറ്റിയതിന്റെ 75ആം വാർഷികമായതിനാൽ അതിന്റെ ഓർമ്മയിൽ ആണ് പുതിയ സീസണായുള്ള ജേഴ്സികൾ ഡിസൈൻ ചെയ്തിരിക്കുന്നത്‌. നാലു ജേഴ്സികൾ ഇത്തവണ അത്ലറ്റിക്കോ മാഡ്രിഡ് അണിയും. ഹോം ജേഴ്സി 75 വർഷം മുമ്പ് ആദ്യമായി അത്ലറ്റിക്കോ മാഡ്രിഡ് എന്ന് പേരുമാറ്റി ഇറങ്ങിയ സീസണിലേതിനു സമാനമായ ഡിസൈനിൽ ആണ് ഉള്ളത്. പതിവ് സ്ട്രൈപ്സ് ഇത്തവണ ജേഴ്സിയിൽ ഇല്ല. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.20210705 155917

20210705 155910

20210705 155907

20210705 155323

Previous articleഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റായി തിരികെ എത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍
Next article“സെമി ഫൈനൽ കൊണ്ടോ ഫൈനൽ കൊണ്ടോ ഇംഗ്ലണ്ടിന് തൃപ്തിപ്പെടാൻ ആകില്ല”