ഇംഗ്ലണ്ട് ലെഫ്റ്റ് ബാക് ലുക്ക് ഷോയെ പ്രകീർത്തിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിനോ. യൂറോ കപ്പ് ക്വർട്ടർ ഫൈനലിൽ ഉക്രൈനെതിരെ ലൂക് ഷോ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തുടർന്നാണ് താരത്തിന്റെ മികച്ച പ്രകടനത്തെ പ്രകീർത്തിച്ച് മൗറിനോ രംഗത്തെത്തിയത്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായുള്ള കാലം തൊട്ട് ലൂക് ഷോയും മൗറിനോയും സ്വരച്ചേർച്ചയിലല്ല. മൗറിനോക്ക് തന്നെ ഇഷ്ടമല്ലെന്നും കഴിഞ്ഞ ദിവസം ലൂക് ഷോ പറഞ്ഞിരുന്നു. എന്നാൽ ഉക്രൈനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലൂക് ഷോ മൗറിനോയുടെ പ്രശംസ ഏറ്റുവാങ്ങുകയായിരുന്നു. യൂറോ കപ്പിൽ മൂന്ന് അസിസ്റ്റുമായി ലൂക് ഷോ മികച്ച ഫോമിലാണ്.
അതെ സമയം ഉക്രനെതിരെ ഇംഗ്ലണ്ട് അനായാസം ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് ഡെന്മാർക്കിനെതിരെ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് മൗറിനോ പറഞ്ഞു. എന്നാൽ ജർമനിക്കെതിരെ കളിച്ചതുപോലെ ബാക്ക് 3 ഫോർമേഷനിൽ ഇംഗ്ലണ്ട് കളിക്കേണ്ടത് ഇല്ലെന്നും മൗറിനോ പറഞ്ഞു.