ഔദ്യോഗിക പ്രഖ്യാപനം എത്തി, ഷിബിൻ രാജ് ഇനി ശ്രീനിധി എഫ് സിയിൽ

Img 20210704 132722

ഐ ലീഗിലെ പുതിയ ക്ലബായ ശ്രീനിധി എഫ് സി ശിബിൻ രാജിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവർ സൈൻ ചെയ്യുന്ന രണ്ടാമത്തെ മലയാളി ഗോൾ കീപ്പർ ആണ് ശിബിൻ. നേരത്തെ ഉബൈദ് സി കെയെയും ശ്രീനിധി സൈൻ ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയായിരുന്നു ഷിബിൻ രാജ് കളിച്ചിരുന്നത്. ചർച്ചിലിന് വേണ്ടി 8 മത്സരങ്ങളോളം കഴിഞ്ഞ ഐ ലീഗ് സീസണിൽ ഷിബിൻ കളിച്ചിരുന്നു.

താരം ഒരു വർഷത്തേക്കുള്ള കരാർ ശ്രീനിധി ക്ലബുമായി ഒപ്പുവെച്ചു. അടുത്ത സീസണിൽ ഐ ലീഗിൽ അരങ്ങേറാൻ നിൽക്കുന്ന ടീമാണ് ശ്രീനിധി എഫ് സി. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിലും ഗോകുലം കേരളയിലും ശിബിൻ കളിച്ചിട്ടുണ്ട്. കോഴിക്കോടുകാരനായ ഷിബിൻ രാജ് ഇന്ത്യ എയർ ഫോഴ്സിന്റെ താരമായിരുന്നു. മുമ്പ് രണ്ട് സീസണുകളിൽ മോഹൻ ബഗാനൊപ്പവും ഷിബിൻ ഉണ്ടായിരുന്നു. സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫിയും ഷിബിൻ നേടിയിട്ടുണ്ട്‌.