കളിക്കിടയിൽ ലേസർ പ്രയോഗം, ഇംഗ്ലണ്ടിനെതിരെ നടപടി

20210708 165820

ഇന്നലെ ഡെന്മാർക്കിനെതിരായ മത്സരത്തിനിടയിൽ ഇംഗ്ലീഷ് ആരാധകർ ലേസർ പോയിന്റർ ഉപയോഗിച്ചതിന് ഇംഗ്ലണ്ടിനെതിരെ യുവേഫയുടെ നടപടി ഉണ്ടാകും. വെംബ്ലിയിൽ ബുധനാഴ്ച നടന്ന യൂറോ 2020 സെമി ഫൈനലിൽ ഡെൻമാർക്ക് കീപ്പർ കാസ്പർ ഷിമൈക്കിളിന്റെ മുഖത്ത് ലേസർ പോയിന്റ് ദൃഷ്യമായിരുന്നു. ഇതിനെ തുടർന്നാണ് യുവേഫ ഇംഗ്ലണ്ടിനെതിരെ കുറ്റം ചുമത്തിയത്. എന്താകും നടപടി എന്ന് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ഇന്നലെ എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ പെനാൽറ്റി എടുക്കുന്ന സമയത്ത് ആയിരുന്നു ഷിമൈക്കിലിന്റെ മുഖത്ത് ഒരു പച്ച വെളിച്ചം കാണാൻ കഴിഞ്ഞത്. മുമ്പ് കളിക്കാർക്ക് എതിരെ ലേസർ ഉപയോഗിച്ച് ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരാധകർ കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇന്നലെ ഡെന്മാർക്കിന്റെ ദേശീയ ഗാനം പാടുന്ന സമയത്ത് ഇംഗ്ലീഷ് ആരാധകർ കൂവി വിളിച്ചതും വിവാദമായിരുന്നു.

Previous articleഎമി മാർട്ടിനസ് – അത്രമേൽ കാത്തിരുന്നവനാണ്,അർജന്റീനയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുക അവന്റെ നിയോഗമോ?
Next articleഇനിയും ഒന്നും വിജയിച്ചിട്ടില്ല, ആഘോഷത്തിന് സമയമായില്ല എന്ന് ഹെൻഡേഴ്സൺ