ഇന്ന് യൂറോ കപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്ക് എതിരെ ഇറങ്ങാൻ തയ്യാറാവുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾ തന്റെ പ്രകടനത്തെ ബാധിക്കില്ല എന്ന് റൊണാൾഡോ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. റൊണാൾഡോ യുവന്റസ് വിടും എന്നാണ് ട്രാൻസ്ഫർ റൂമറുകൾ
“ഞാൻ വർഷങ്ങളായി ഫുട്ബോൾ ലോകത്ത് സജീവമായി കളിക്കുന്നു, അത് കൊണ്ട് തന്നെ ഇത്തരം വാർത്തകൾ എന്നെ അമ്പരപ്പിക്കുന്നില്ല, ഒരുപക്ഷേ എനിക്ക് 18 അല്ലെങ്കിൽ 19 വയസ്സ് പ്രായമായിരുന്നെങ്കിൽ ഇതൊക്കെ ഓർത്തേനെ, പക്ഷേ എനിക്ക് 36 വയസ്സാണ്. ഇതൊക്കെ സ്വാഭാവികമാണ് എന്നറിയാം” റൊണാൾഡോ പറഞ്ഞു. യുവന്റസിൽ നിൽക്കും എന്ന് ഉറപ്പ് പറയാം താരം തയ്യാറായില്ല. എന്ത് നടന്നാലും നല്ലതിന് എന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
“ഇപ്പോൾ നിർണായക കാര്യം യൂറോയാണ്, ഇത് എന്റെ അഞ്ചാമത്തെ യൂറോയാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ആദ്യത്തെ യൂറോ പോലെയാണ്. ആദ്യ മത്സരം മുതൽ അവസാന മത്സരം വരെ നല്ല ഊർജ്ജത്തോടെ കളിക്കാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നത്” റൊണാൾഡോ പറഞ്ഞു.