ഇംഗ്ലണ്ടിന്റെ കൂടെ കിരീടം നേടിയില്ലെങ്കിലും അത് തന്റെ പരാജയമാണെന്ന് ഹാരി കെയ്ൻ

- Advertisement -

ഇംഗ്ലണ്ടിന്റെ കൂടെ ഒരു വലിയ കിരീടം നേടാനായില്ലെങ്കിൽ അത് തന്റെ പരാജയമാണെന്ന് ഇംഗ്ലണ്ട് ഫോർവേഡ് ഹാരി കെയ്ൻ. യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനിരിക്കെയാണ് ടോട്ടൻഹാം താരത്തിന്റെ പ്രതികരണം. നിലവിൽ യൂറോ കപ്പിൽ ഫ്രാൻസ്, ബെൽജിയം, ജർമനി, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ എന്നീ ടീമുകൾ ശക്തരാണെന്നും എന്നാൽ കിരീടം നേടാൻ ഇത്തരത്തിലുള്ള മികച്ച ടീമുകളെ പരാജയപെടുത്തണമെന്നും കെയ്ൻ പറഞ്ഞു.

എന്നാൽ ഈ ടീമുകൾ ഒന്നും യൂറോയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ ടീമുകളുടെ പ്രമുഖ താരങ്ങളോട് എല്ലാം എല്ലാ ആഴ്ചയിലും കളിക്കുന്നുണ്ടെന്നും ഇംഗ്ലണ്ട് ടീം വളരെയധികം ശക്തരാണെന്ന് അവർക്ക് അറിയാമെന്നും കെയ്ൻ പറഞ്ഞു. നേരത്തെ ഈ സീസണിന്റെ അവസാനത്തിൽ താരം ടോട്ടൻഹാം വിടുമെന്ന സൂചനയും താരം നൽകിയിരുന്നു. ടോട്ടൻഹാമിന്റെ കൂടെ കിരീടം നേടാനാവാതെ പോയതാണ് ടീം വിടാൻ താരത്തെ പ്രേരിപ്പിക്കുന്നത്.

Advertisement