“വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം”

Brighton & Hove Albion V Manchester United Premier League
BRIGHTON, ENGLAND - SEPTEMBER 26: Ole Gunnar Solskjaer, Manager of Manchester United speaks with Donny Van De Beek of Manchester United as he prepares to be substituted on during the Premier League match between Brighton & Hove Albion and Manchester United at American Express Community Stadium on September 26, 2020 in Brighton, England. Sporting stadiums around the UK remain under strict restrictions due to the Coronavirus Pandemic as Government social distancing laws prohibit fans inside venues resulting in games being played behind closed doors. (Photo by John Sibley - Pool/Getty Images)

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം അവസരം ഇല്ലാത്ത വാൻ ഡെ ബീക് ക്ലബ് വിടണം എന്ന് മുൻ ഡച്ച് താരം റാഫേൽ വാൻ ഡെ വാർട്. കഴിഞ്ഞ സീസണിൽ ആകെ 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആണ് വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിനായി സ്റ്റാർട്ട് ചെയ്തത്. കൂടുതൽ മത്സരങ്ങളിലും ബെഞ്ചിൽ ഇരിക്കാനായിരുന്നു വാൻ ഡെ ബീകിന്റെ വിധി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു പ്രധാന താരവും ക്ലബ് വിടുന്നില്ല എങ്കിൽ വാൻ ഡെ ബീകിന് എങ്ങനെ അവസരം കിട്ടും എന്ന് തനിക്ക് അറിയില്ല എന്ന് വാൻ ഡെ വാർട് പറയുന്നു.

രണ്ട് സീസണോളം ബെഞ്ചിൽ ഇരിക്കേണ്ട താരമല്ല വാൻ ഡെ ബീക് എന്നും വാൻ ഡെ വാർട് പറഞ്ഞ്. അയാക്സിന്റെ ശൈലിയിൽ വാൻ ഡെ ബീക് ഫിറ്റ് ആയിരുന്നു. എന്നാൽ യുണൈറ്റഡിന്റെ ശൈലി വാൻ ഡെ ബീകിന് യോജിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ഡോർട്മുണ്ട് ഒക്കെ പോലെ ഒരു ക്ലബിലേക്കായിരുന്നു വാൻ ഡെ ബീക് പോകേണ്ടിയിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ഡെകിന് അദ്ദേഹത്തിന് വേണ്ടതിനേക്കാൾ വലിയ ചുവട് ആയിപ്പോയി എന്നും വാൻ ഡെ വാർട് പറഞ്ഞു ‌

Previous articleഅഞ്ച് വര്‍ഷത്തെ സ്ഥിരതയുടെ ഫലമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ സ്ഥാനം
Next articleഇംഗ്ലണ്ടിന്റെ കൂടെ കിരീടം നേടിയില്ലെങ്കിലും അത് തന്റെ പരാജയമാണെന്ന് ഹാരി കെയ്ൻ