റൊമാനിയയിൽ ആദ്യ ജയവുമായി സ്പെയിൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്പെയിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് ദേശീയ ടീം റൊമാനിയയെ വീഴ്ത്തി ജയം സ്വന്തമാക്കിയത്. സ്പെയിനിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ക്യാപ്റ്റൻ സെർജിയോ റാമോസും പാക്കോ അൽക്കാസറും സ്പെയിനിന് വേണ്ടി ഗോളടിച്ചപ്പോൾ റൊമാനിയക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഫ്ലോറിയൻ അൻഡൊനെ സ്കോർ ചെയ്തു.

സ്പാനിഷ് പ്രതിരോധ താരം ഡിയാഗോ ലോറന്റെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ബൂക്കറെസ്റ്റിൽ അനായസ ജയമായിരിക്കില്ല സ്പെയിനിനെന്ന് മത്സരത്തിന് മുൻപ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഡാനി സെബയോസ് വഴി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റാമോസ് തന്നെ ആദ്യ സ്പെയിനെ മുന്നിലെത്തിച്ചു. ദേശീയ ടീമിനായുള്ള 12 ആം പെനാൽറ്റി ഗോളാണ് റാമോസ് ലക്ഷ്യത്തിലെത്തിച്ചത്. യൂറോ യോഗ്യത മത്സരത്തിലെ സ്പെയിനിന്റെ ടോപ്പ് സ്കോറർ കൂടിയാണ് റാമോസ്(4 ഗോളുകൾ). രണ്ടാം പകുതിയിൽ ഗോൾകീപ്പർ കെപ്പയുടെ മികച്ച പ്രകടനമാണ് സ്പാനിഷ് ടീമിന് വിലയേറിയ 3 പോയന്റുകൾ നേടിക്കൊടുത്തത്. ഫറോ ഐലന്റിനോടാണ് സ്പെയിനിന്റെ അടുത്ത മത്സരം