വൈനാൾഡത്തിന് ഹാട്രിക്, വിജയത്തോടെ നെതർലന്റ്സ്

- Advertisement -

യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലന്റ്സിന് തകർപ്പൻ വിജയം. ഇന്നലെ എസ്റ്റോണിയയെ നേരിട്ട ഓറഞ്ച് പട എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഹാട്രിക്കുമായി ലിവർപൂൾ താരം വൈനാൾഡം ആണ് ഇന്നലെ ഹോളണ്ടിന്റെ താരമായി മാറിയത്. 6, 66, 78 മിനുട്ടുകളിൽ ആയിരുന്നു വൈനാൾഡത്തിന്റെ ഗോളുകൾ.

2013ൽ റോബിൻ വാൻ പേഴ്സി ഹംഗറിക്ക് എതിരെ ഹാട്രിക്ക് നേടിയ ശേഷം ആദ്യമായാണ് ഒരു താരം ഹോളണ്ടിനു വേണ്ടി ഹാട്രിക്ക് നേടുന്നത്. വൈനാൾഡത്തെ കൂടാതെ അകെ, ബൗദു എന്നിവരും ഇന്നലെ എസ്റ്റോണിയൻ വലയിലേക്ക് നിറയൊഴിച്ചു. ഈ വിജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 19 പോയന്റുമായി ഹോളണ്ട് ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ജർമ്മനി ആണ് ഒന്നാമത്.

Advertisement