സൂപ്പർ സോക്കർ ബിചാരികടവിന് ടോസിലൂടെ വിജയം

- Advertisement -

തൃക്കരിപ്പൂർ : മലബാർ ഫുട്ബോൾ അസോസിഷയേഷൻ കീഴിൽ അൽ ഹുദാ ബീരിച്ചേരി സംഘടപ്പിക്കുന്ന ഉത്തരമേഖല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ടോസിലൂടെ സൂപ്പർ സോക്കർ ബിചരിക്കടവിന് വിജയം. എ എഫ് സി ബീരിച്ചേരിയെ ആണ് സോക്കർ ബീചരിക്കടവ് തോൽപ്പിച്ചത്.

ഇന്നലെ കളിയുടെ ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾ ഒന്നും അടിക്കാതെ സമനിലയിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ എ എഫ്‌സി ബീരിച്ചേരി സൂപ്പര്‍ സോക്കറിന്റെ വല കുലുക്കി വിജയ പ്രതീക്ഷ ഉണ്ടാക്കു എങ്കിലും നിമിഷ നേരം കൊണ്ട് എ സൂപ്പർ സോക്കർ എ എഫ് സി ക്ക് മറുവെടി കൊടുത്തു. പിന്നീട്ട് നിരവധി അവസരം എ എഫ് സി ബീരിച്ചേരിക്ക് ഉണ്ടായെങ്കിലും അവസരണങ്ങൾ മുതലാക്കാൻ ആയില്ല.
തുടർന്ന് നടന്ന ട്രൈ ബ്രെക്കിലൂടെ വിജയികളെ കണ്ടെത്താൻ നോക്കി. സഡൻ ഡത്ത് കഴിഞ്ഞിട്ടും സമനില തുടർന്നതോടെ ടോസിലൂടെ വിജയികളെ കണ്ടത്തുകയായിരുന്നു.

നാളെ നടക്കുന്ന അവസാന ആദ്യ റൗണ്ട് മത്സരത്തിൽ എംബി എ എഫ് സി തളിപ്പറമ്പ് അൽ ഹദാദ് ഗ്രൂപ്പ് ബ്ലാക് ആൻഡ് വൈറ്റ് പൊറോപ്പാടുമായി ഏറ്റുമുട്ടും.

Advertisement