പത്ത് വർഷങ്ങൾക്ക് ശേഷം യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന് പരാജയം

Newsroom

പത്ത് വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് ഒരു യോഗ്യതാ റൗണ്ട് പരാജയം. ഇന്ന് ചെക്ക് റിപ്പബ്ലിക് ആണ് ഇംഗ്ലണ്ടിനെ ഇന്ന് തോൽപ്പിച്ചത്. ഒരു ഗോളിന് മുന്നിൽ എത്തിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെക് റിപ്പബ്ലികിന്റെ വിജയം. 2009ൽ ആണ് ഒരു യൂറോ യോഗ്യത മത്സരമോ ലോകകപ്പ് യോഗ്യത മത്സരമോ ഇംഗ്ലണ്ട് തോൽക്കുന്നത്.

43 മത്സരങ്ങൾക് ശേഷമാണ് ഈ പരാജയം. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ അഞ്ചാം മിനുട്ടിലാണ് ഇംഗ്ലണ്ട് ലീഡ് എടുത്തത്. പെനാൾട്ടിയിലൂടെ ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്‌. എന്നാൽ 9ആം മിനുട്ടിൽ തന്നെ ഒൻഡ്രാസെക് ചെക്കിനു വേണ്ടി തിരിച്ചടിച്ചു. കളിയുടെ 85ആം മിനുട്ടിൽ ഒൻഡ്രാസെക് തന്നെ വിജയ ഗോളും നേടി.