റൊണാൾഡോയ്ക്ക് 94ആം ഗോൾ, പോർച്ചുഗലിന് മികച്ച വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറൊ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ പോർച്ചുഗലിന് മികച്ച വിജയം. ഇന്ന് ലുക്സംബർഗിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് പോർച്ചുഗലിനായി തന്റെ 94ആം ഗോൾ നേടി. കരിയറിലെ 699ആം ഗോൾ കൂടിയായിരുന്നു റൊണാൾഡോയ്ക്ക് ഇത്.

റൊണാൾഡോയെ കൂടെ മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയും ഗുദെസുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്‌. ഈ വിജയത്തോടെ പോർച്ചുഗലിന് 5 മത്സരങ്ങളിൽ നിന്നായി 11 പോയന്റായി. ഇപ്പോൾ ഗ്രൂപ്പിൽ പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ്. ഉക്രൈൻ ആണ് ഗ്രൂപ്പിൽ ആദ്യമുള്ളത്.