യൂറോ കപ്പിനായുള്ള ജർമ്മൻ ജേഴ്സി എത്തി

അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനായുള്ള ജേഴ്സി ജർമൻ ദേശീയ ടീം പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. വെള്ളയും കറുപ്പുമുള്ള ഡിസൈനിലാണ് പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തത്. ജർമ്മനിയുമായി കരാർ പുതുക്കിയ ശേഷം അഡിഡാസ് ഒരുക്കിയ ആദ്യ ജേഴ്സി ആണിത്. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ഇന്നുമുതൽ ലഭ്യമാണ്‌.

Previous articleഎ. ടി. പി ഫൈനൽസിൽ ആദ്യ മത്സരം തോറ്റ് ഫെഡറർ, ജയം കണ്ട് ജ്യോക്കോവിച്ച്
Next articleയൂറോ കപ്പിനായി സ്പെയിനിന്റ തകർപ്പൻ ജേഴ്സി