ഗ്രീൻവുഡിന് അരങ്ങേറ്റം, സ്റ്റെർലിംഗിന് ഗോൾ, ഇംഗ്ലണ്ടിന് ജയം

- Advertisement -

യുവേഫ നാഷൺസ് ലീഗിന്റെ പുതിയ സീസണിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഐസ്‌ലാന്റിനെ നേരിട്ട ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഐസ്ലാന്റിനെതിരെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു ഇംഗ്ലണ്ടിന് 3 പോയിന്റ് നേടുവാൻ. മത്സരത്തിന്റെ 89ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ആണ് ഇംഗ്ലണ്ടിന് വിജയം നൽകിയത്.

മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിംഗ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഐസ്‌ലാന്റ് താരം ഇൻഗാസൺ 89ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീനേജ് താരം മേസൺ ഗ്രീൻവുഡ് ഇന്ന് ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറ്റം നടത്തി. 18കാരനായ താരം രണ്ടാം പകുതിയിൽ ഹാരി കെയ്നു പകരമാണ് കളത്തിൽ എത്തിയത്. ഇനി അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ചൊവ്വാഴ്ച ഡെന്മാർക്കിനെ നേരിടും.

Advertisement