ഇംഗ്ലണ്ടിന്റെ പാസിങ് മാസ്റ്റർ ക്ലാസ്, 35 പാസുകൾക്ക് ശേഷം പിറന്ന ഗോൾ

Jackgrealish

ഇന്ന് ഇറാന് എതിരെയുള്ള ഇംഗ്ലണ്ടിന്റെ ആറാം ഗോൾ ഒരു മികച്ച ടീം ഗോൾ തന്നെയായിരുന്നു 35 പാസുകൾക്ക് ശേഷമാണ് കലം വിൽസന്റെ പാസിൽ നിന്നു ജാക് ഗ്രീലിഷ് ഇംഗ്ലണ്ടിന് ആയി ആറാം തവണയും വല കുലുക്കുന്നത്.

1966 ൽ റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയ ശേഷം ഒരു ലോകകപ്പിൽ ഒരു ഗോളിന് മുമ്പ് ഏറ്റവും കൂടുതൽ പാസുകൾ പിറന്ന ടീം ഗോളും ഇത് ആണ്. ഇംഗ്ലണ്ടിന്റെ ഗോൾ കീപ്പർ അടക്കം ഏതാണ്ട് എല്ലാ താരങ്ങളും ഈ ഗോളിന് മുമ്പ് പന്ത് കാലു കൊണ്ടു തൊട്ടിരുന്നു.