സലായെ തേടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു, ഇനി പ്രതീക്ഷകൾ മാത്രം ബാക്കി

- Advertisement -

ഫുട്ബോളർ എമിലിയാനോ സലായ്ക്കായുള്ള തിരച്ചിൽ പോലീസ് അവസാനിപ്പിച്ചു. ഒരു ദിവസം മുമ്പ് കാർഡിഫിലേക്ക് തിരിക്കും വഴി കാണാതായ സലാ ഉൾപ്പെട്ട വിമാനത്തിനായുള്ള തിരച്ചിലാണ് ഒരു തുമ്പും ലഭിക്കാതെ അവസാനിപ്പിക്കേണ്ടി വന്നത്. അവസാന 24 മണിക്കൂറുകളോളം നിർത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെയോ വിമാനത്തിൽ അകപ്പെട്ടവരുടെയോ ഒരു വിവരവും കണ്ടെത്താൻ ആയില്ല.

പ്രീമിയർ ലീഗ് ക്ലബായ കാർഡിഫ് സിറ്റിയുമായുള്ള കരാർ അംഗീകരിച്ച സലാ വെയിൽസിലേക്ക് വരുന വഴി ആണ് അപകടത്തിൽ പെട്ടത്. ഇതുവരെ നാന്റെസ് ക്ലബികായിരുന്നു സലാ കളിച്ചിരുന്നത്. താരവും പൈലറ്റും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകട കാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചത് എന്നോ കണ്ടെത്താനും തിരച്ചിൽ സംഘത്തിനായില്ല.

വിമാനത്തെ കുറിച്ച് കണ്ടെത്താനോ സലായേയോ തിരിച്ചു കിട്ടാനോ ഉള്ള സാധ്യത വളർവ് കുറവാണ് എന്ന് അന്വേഷണ സംഘം പറഞ്ഞു. സലായുടെയും പൈലറ്റിന്റെയും ജുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു എന്നും തിരച്ചിൽ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു. അന്വേഷണം അവസാനിപ്പിച്ചു എങ്കിലും സലാ തിരിച്ചുവരും എന്നുള്ള പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുകയാണ് ഫുട്ബോൾ ലോകം ഇപ്പോഴും.

Advertisement