ആസ്റ്റൺ വില്ല ഗോൾകീപ്പർ എമി മാർട്ടിനെസ് ഇന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഭാവിയെ കുറിച്ച് സംസാരിച്ചു. അർജന്റീനിയൻ ഷോട്ട്-സ്റ്റോപ്പർ ആസ്റ്റൺ വില്ലയ്ക്കൊപ്പം കിരീടം നേടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, ഇത് പ്രയാസമുള്ള ഒരു കാര്യമാണ് എങ്കിലും താൻ അതിനായുള്ള പ്രവർത്തനം തുടരുന്നു എന്ന് പറഞ്ഞു.
“ആസ്റ്റൺ വില്ലയ്ക്കൊപ്പം ഒരു കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.” മാർട്ടിനെസ് പറഞ്ഞു. “എന്നാൽ ഇത് സങ്കീർണ്ണമാണ് … എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. എനിക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാനും അത് നേടാനായി ശ്രമിക്കാനുള്ള ലെവലും ഉണ്ട് എന്ന വിശ്വാസം എനിക്കുണ്ട്. , എനിക്ക് ചാമ്പ്യൻസ് ലീഗ് നേടണം. വ്യക്തമായും, ആസ്റ്റൺ വില്ലയ്ക്കൊപ്പം ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ക്ലബ് ഇപ്പോഴും വളർച്ചാ ഘട്ടത്തിലാണ്” – എമി പറഞ്ഞു.
2021-ൽ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്കയും പിന്നാലെ ലോകകപ്പും നേടിയ ഗോൾകീപ്പർ ആ സന്തോഷത്തിലാണ് എന്നും പറഞ്ഞു. ഞാൻ ദേശീയ ടീമിനൊപ്പം എക്കാലത്തെയും മനോഹരമായ കിരീടം നേടി കഴിഎ. ഇപ്പോൾ ഞാൻ ഒരു നല്ല ക്ലബ് കിരീടമാണ് ലക്ഷ്യമിടുന്നത്. എമി പറഞ്ഞു. അടുത്ത സമ്മറിൽ എമി ക്ലബ് വിടുമെന്ന സൂചനകളാണ് പൊതുവെ ലഭിക്കുന്നത്. 2020-ലെ വേനൽക്കാലത്ത് ആഴ്സണലിൽ നിന്ന് ആയിരുന്നു എമി മാർട്ടിനസ് വില്ലയിലേക്ക് എത്തിയത്.