ഇന്റർ മിലാൻ അവരുടെ ഫോർവേഡായ എഡിൻ ജെക്കോയുടെ കരാർ നീട്ടും. ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടാൻ താരം തീരുമാനിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ അടക്കം ഗോൾ നേടി ഇന്റർ മിലാനായി വലിയ സംഭാവനകൾ നടത്താ ജെക്കോയ്ക്ക് ആകുന്നുണ്ട്.
2021ലാണ് റോമ വിട്ട് ജെക്കോ ഇന്റർ മിലാനിലേക്ക് എത്തിയത്. 37കാരനായ താരം സ്ഥിരം സ്റ്റാർട്ടർ അല്ല എങ്കിലും ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ്. ജെക്കോയുടെ നിലവിലെ വാർഷിക ശമ്പളം 5.5 മില്യൺ യൂറോയാണ്. ഇന്ററിന്റെ പുതിയ ഓഫറിൽ 4 ദശലക്ഷം യൂറോ ആകും അടിസ്ഥാന ശമ്പളം., പ്രകടനവുമായി ബന്ധപ്പെട്ട ബോണസുകൾ വഴി ഒരു മില്യൺ യൂറോ അധികമായി നേടാനുള്ള അവസരവും ഉണ്ടാകും.