ലയണൽ മെസി തിരിച്ച് വരണം – ഡിബാല

- Advertisement -

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ദേശീയ ടീമിൽ മടങ്ങി വരണമെന്ന് യുവന്റസ് താരം ഡിബാല ആവശ്യപ്പെട്ടു. ടീമിലെ എല്ലാവരും ഒരു പോലെ ആഗ്രഹിക്കുന്നത് മെസിയുടെ തിരിച്ച് വരവാണെന്നും താരം പറഞ്ഞു. ലോകകപ്പിന് ശേഷം ഗ്വാട്ടിമാല , കൊളംബിയ, ഇറാക്ക്,ബ്രസീൽ,മെക്സിക്കോ എന്നി ടീമുകൾക്കെതിരെ അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നു.

മെക്സിക്കോയ്ക്കെതിരായ അർജന്റീനയുടെ വിജയത്തിന് ശേഷമാണ് താരം ഈ പ്രതികരണം നടത്തിയത്. ബാഴ്‌സയുടെ സൂപ്പർ താരം ലയണൽ മെസി റഷ്യൻ ലോകകപ്പിന് ശേഷം ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടില്ല. ചാമ്പ്യന്മാരായ ഫ്രാൻസിനോട് പരാജയപ്പെട്ടാണ് അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായത്.

Advertisement