ഡ്യൂറണ്ട് കപ്പ്, ഗോകുലത്തിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിനായുള്ള സ്ക്വാഡ് ഗോകുലം കേരള എഫ് സി പ്രഖ്യാപിച്ചു‌. 22 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോകുലത്തിന്റെ പുതിയ സൈനിംഗായ ബ്രൂണോ പെല്ലിസേരി, ഹെൻറി കിസേക, ഉബൈദ് സി കെ എന്നിവർ ഒക്കെ ടീമിനൊപ്പം ഉണ്ട്. ടീമിൽ ഒമ്പത് മലയാളികൾ ഉണ്ട്. പരിശീലകൻ വരേലയുടെ മടങ്ങി വരവിനു ശേഷമുള്ള ആദ്യ ടൂർണമെന്റാകും ഇത്.

ഓഗസ്റ്റ് 8നാണ് ഗോകുലത്തിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്. ചെന്നൈയിൻ എഫ് സിയാണ് ഗോകുലത്തിന്റെ ആദ്യ എതിരാളികൾ. ട്രാവു, എയർ ഫോഴ്സ് എന്നിവരാണ് ഗോകുലത്തിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ടീം;

Advertisement