റെക്കോർഡ് തുകയ്ക്ക് യൂസുഫിനെ ടീമിൽ എത്തിച്ച് ലില്ലെ

- Advertisement -

ഫ്രഞ്ച് ക്ലബായ ലില്ലെ അവരുടെ ക്ലബ് റെക്കോർഡ് തുക ചിലവഴിച്ച് ഒരു താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ്. തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ‌ യൂസുഫ് യസീസി ആണ് ഫ്രാൻസിൽ എത്തിയിരിക്കുന്നത്. 18 മില്യണാണ് താരത്തിനായി ലില്ലെ ചിലവഴിച്ചിരിക്കുന്നത്. തുർക്കിഷ് ക്ലബായ ട്രാബ്സോൺസ്പോറിൽ ആയിരുന്നു ഇതുവരെ‌ യൂസുഫ് കളിച്ചിരുന്നത്.

22കാരനായ യസീസി തുർക്കിക്കായി 2017ൽ അരങ്ങേറ്റം നടത്തിയിരുന്നു. ഇതുവരെ 17 മത്സരങ്ങൾ രാജ്യത്തിനായി താരം കളിച്ചിട്ടുമുണ്ട്. 2017ൽ തിയാഗോ മായിയയെ സ്വന്തമാക്കാൻ വേണ്ടി 12 മില്യൺ ചിലവഴിച്ചതായിരുന്നു ലില്ലെയുടെ ഇതുവരെ ഉള്ള ക്ലബ് റെക്കോർഡ് തുക. യസീസി അഞ്ചു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

Advertisement