കൊൽക്കത്ത ഡാർബി ഒരു സെൽഫ് ഗോളിൽ മോഹൻ ബഗാൻ സ്വന്തമാക്കി

കൊൽക്കത്ത ഡാർബി മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് ഡൂറണ്ട് കപ്പ് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മോഹൻ ബഗാൻ ആയിരുന്നു എങ്കിലും ഒരു സെൽഫ് ഗോൾ വേണ്ടി വന്നു മോഹൻ ബഗാന് വിജയം ഉറപ്പിക്കാൻ. ആദ്യ പകുതിയുടെ അവസാനം ഒരു കോർണറിൽ നിന്ന് സുമീത് പസ്സിയാണ് സെൽഫ് ഗോൾ വഴങ്ങിയത്.

20220828 200512

മോഹൻ ബഗാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയമാണിത്. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും മോഹൻ ബഗാന് ജയിക്കാൻ ആയിരുന്നില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് ബഗാന് ഉള്ളത്. ഈസ്റ്റ് ബംഗാളിന് മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് ആണുള്ളത്.