ഡൂറണ്ട് കപ്പ്; ബെംഗളൂരു എഫ് സിക്ക് എതിരെ എഫ് സി ഗോവയുടെ മികച്ച തിരിച്ചുവരവ്

Newsroom

20220830 191408
Download the Fanport app now!
Appstore Badge
Google Play Badge 1

ഡൂറണ്ട് കപ്പ്, ബെംഗളൂരു എഫ് സിക്ക് എതിരെ എഫ് സി ഗോവയുടെ മികച്ച തിരിച്ചുവരവ്. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് ബെംഗളൂരു മുന്നിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് ഗോവ സമനില പിടിച്ചു. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ സുനിൽ ഛേത്രിയുടെ ഫിനിഷ് ബെംഗളൂരുവിന് ലീഡ് നൽകി. ഇതിനു പിന്നാലെ 26ആം മിനുട്ടിൽ ശിവ ശക്തിയുടെ ഗോളിൽ 2-0ന്റെ ലീഡിൽ ബെംഗളൂരു എത്തി.

ഡൂറണ്ട് കപ്പ്

രണ്ടാം പകുതിയിൽ ആയിരുന്നു ഗോവയുടെ തിരിച്ചടി. 53ആം മിനുട്ടിൽ ബുവാമും 64ആം മിനുട്ടിൽ ലെസ്ലിയും ഗോവക്കായി ഗോളുകൾ നേടി. ഇതോടെ സ്കോർ 2-2 എന്നായി. കളി സമനിലയിൽ അവസാനിച്ചു എങ്കിലും ഗോവക്ക് ക്വാർട്ടർ യോഗ്യത ലഭിക്കില്ല. ഈ സമനിലയോടെ ബെംഗളൂരു എഫ് സി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് എയിൽ നിന്ന് നേരത്തെ മൊഹമ്മദൻസും ക്വാർട്ടറിൽ എത്തിയിരുന്നു.