ഇന്റർ കോണ്ടിനെന്റൽ കപ്പ്, കൊറിയക്ക് വീണ്ടും ജയം, ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു

Newsroom

അഹമ്മദാബാദിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ കടക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചു. ഇന്ന് നടന്ന മത്സരത്തിൽ താജികിസ്താനെ കൊറിയ തോൽപ്പിച്ചതോടെയാണ് ഫൈനലിൽ ഇന്ത്യ എത്തില്ല എന്ന് ഉറപ്പായത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉത്തര കൊറിയയുടെ വിജയം.

കളിയുടെ ആദ്യ പകുതിയിൽ റി ജിൻ ആണ് കൊറിയക്കു വേണ്ടി ഗോൾ നേടിയത്. ഈ വിജയത്തോടെ കൊറിയക്ക് ആറു പോയന്റായി. മൂന്ന് മത്സരങ്ങളിൽ താജികിസ്താനും ആറു പോയന്റ് ഉണ്ട്. ഇനി അവസാന മത്സരത്തിൽ ഇന്ത്യയും സിറിയയുമാണ് ഏറ്റുമുട്ടുന്നത്. സിറിയക്ക് ഇപ്പോഴും ഫൈനൽ പ്രതീക്ഷ ഉള്ളതിനാൽ ആ മത്സരത്തോടെ മാത്രമേ ഫൈനൽ തീരുമാനമാവുകയുള്ളൂ. ഇന്ത്യ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.