അരിമ്പ്ര ബാപ്പു – കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ, തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്വാർട്ടറിൽ

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ സ്കൂൾസ് ആന്റ് ഇന്റർ അക്കാദമീസ് ഫുട്ബോളിൽ ഇന്ന് നടന്ന മത്സരങ്ങളിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ ഒരു പെനാൽട്ടി ഗോളടക്കം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് (3 – 0) ആതിഥേയരായ അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂളിനെയും, കെ.വൈ.ഡി.എഫ് കൊണ്ടോട്ടി മറുപടിയില്ലാത്ത ഒരു ഗോളിന് (1 – 0) യുവ കേരള ഫുട്ബോൾ അക്കാദമി മഞ്ചേരിയെയും പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Arimbra GVHSS

മൊറയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ഹംസ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു, അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അജ്മൽ സി.ടി, വൈസ് പ്രസിഡന്റ് എൻ.ഹംസ, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ജഹ്ഫർ മാസ്റ്റർ, സീനിയർ എച്ച്.എസ്.എ പി.വി കൃഷ്ണദാസ്, കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ റഫറി സാദിഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

എൻ കെ ഹംസ് കളിക്കാരുമായി പരിചയപ്പെടുന്നു

ടൂർണ്ണമെന്റിൽ നാളെ രാവിലെ ഏഴു മണിയ്ക്ക് കായിക വേദി പി.എം.എസ്.എ പി.ടി.എം.എച്ച്.എസ് സ്കൂൾ കക്കോവ് വാണിയമ്പലം ഫുട്ബോൾ അക്കാദമി വാണിയമ്പലത്തെയും ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ജി.എച്ച്.എസ് സ്കൂൾ കുഴിമണ്ണ ഓറഞ്ച് ഫുട്ബോൾ സ്കൂൾ ബേപ്പൂരിനെയും വൈകിട്ട് നാല് മണിയ്ക്ക് ലൂക്കാ സോക്കർ അക്കാദമി സി.വൈ.സി ഫുട്ബോൾ അക്കാദമി കൊണ്ടോട്ടിയെയും നേരിടും.

Yuva Kerala Football Academy, Pulloor, Manjeri
KYDF Football Academy
Previous article“പോഗ്ബയ്ക്ക് മാഞ്ചസ്റ്ററിൽ തുടരാൻ ആഗ്രഹം, പക്ഷെ ടീം മെച്ചപ്പെടുത്തണം”
Next article174 റണ്‍സ് നേടി ആബിദ് അലി, പാക്കിസ്ഥാന് 315 റണ്‍സ് ലീഡ്