“പോഗ്ബയ്ക്ക് മാഞ്ചസ്റ്ററിൽ തുടരാൻ ആഗ്രഹം, പക്ഷെ ടീം മെച്ചപ്പെടുത്തണം”

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയ്ക്ക് ക്ലബ് വിടാൻ യാതൊരു താല്പര്യവും ഇല്ലാ എന്ന് പോഗ്ബയുടെ ഏജന്റ് റൈയോള. പോഗ്ബയ്ക്ക് യുണൈറ്റഡിൽ തുടരണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ അത് നടക്കണം എങ്കിൽ ക്ലബ് തങ്ങളുടെ സ്ക്വാഡ് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് റൈയോള ഓർമ്മിപ്പിച്ചു. ഇപ്പോൾ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം കിരീടങ്ങൾ നേടാൻ ശേഷിയുള്ളതല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അമേരിക്ക ക്ലബുകളെ പോലെ പണത്തിനെ കുറിച്ചും ബിസിനസ്സിനെ കുറിച്ചും മാത്രമെ ചിന്തിക്കുന്നുള്ളൂ. ഫുട്ബോൾ അവർക്ക് ഇപ്പോൾ പ്രാധാന്യമല്ല എന്നും പോഗ്ബയുടെ ഏജന്റ് പറഞ്ഞു‌. അവസാന മൂന്ന് മാസങ്ങളായി പരിക്ക് കാരണം കളത്തിന് പുറത്താണ് പോൾ പോഗ്ബ. പോഗ്ബയ്ർ വിൽക്കില്ല എന്ന് കഴിഞ്ഞ ദിവസം ക്ലബ് പരിശീലകൻ ഒലെയും പറഞ്ഞിരുന്നു.

Previous articleആഞ്ചലോട്ടി എവർട്ടണെ നയിക്കും, ഔദ്യോഗിക പ്രഖ്യാപനം വന്നു!
Next articleഅരിമ്പ്ര ബാപ്പു – കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ, തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്വാർട്ടറിൽ