മാഴ്സയുടെ മുൻ പ്രസിഡന്റ് ആയിരുന്ന പാപെ ദിയുഫ് കൊറോണ ബാധിച്ച് മരണപ്പെട്ടു

- Advertisement -

ഫ്രഞ്ച് ക്ലബായ മാഴ്സയുടെ മുൻ പ്രസിഡന്റ് പാപെ ദിയുഫ് കൊറോണ ബാധിച്ച് മരണപ്പെട്ടു. അവസാന കുറച്ച് ദിവസമായി കൊറോണയോട് പൊരുതുകയായിരുന്നു സെനഗൽ സ്വദേശി ആയ ദിയുഫ്. 68 വയസ്സായിരുന്നു. 2005 മുതൽ 2009 വരെ ആയിരുന്നു മാഴ്സയുടെ തലപ്പത്ത് ദിയുഫ് ഉണ്ടായിരുന്നത്. ആ സമയത്ത് മാഴ്സെ രണ്ട് തവണ ഫ്രഞ്ച് കപ്പ് ഫൈനലിൽ എത്തിയിരുന്നു. രണ്ട് തവണ ഫ്രഞ്ച് ലീഗിൽ മാഴ്സെ രണ്ടാാമതും എത്തി.

Advertisement