ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നതായി ഡി മരിയ

20201108 073845
Credit: Twitter

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് താൻ എത്തിയിരുന്നതായി വെളിപ്പെടുത്തി പി.എസ്.ജിയുടെ അർജന്റീന താരം ഏഞ്ചൽ ഡി മരിയ. പി.എസ്.ജിയിൽ തന്റെ കരാർ അവസാനിക്കാൻ ഇരുന്ന സമയത്താണ് ബാഴ്‌സലോണയിൽ എത്തുന്നതിന് അടുത്ത് എത്തിയതായി ഡി മരിയ വെളിപ്പെടുത്തിയത്. എന്നാൽ ഡി മരിയ പി.എസ്.ജിയിൽ കരാർ പുതുക്കുകയായിരുന്നു.

മെസ്സിയുടെ കൂടെ കളിക്കാൻ വേണ്ടി മാത്രമാണ് താൻ ബാഴ്‌സലോണയിൽ എത്താൻ ശ്രമിച്ചതെന്നും എന്നാൽ മെസ്സി ബാഴ്‌സലോണ വിട്ടപ്പോൾ തനിക്ക് സന്തോഷമായെന്നും ഡി മരിയ പറഞ്ഞു. മെസ്സി പി.എസ്.ജിയിൽ എത്തിയത് തനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്നും മെസ്സിയുടെ കൂടെ കളിക്കുകയെന്നത് എപ്പോഴും തന്റെ സ്വപ്നമായിരുന്നെന്നും ഡി മരിയ പറഞ്ഞു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് ബാഴ്‌സലോണ വിട്ട് മെസ്സി പി.എസ്.ജിയിൽ എത്തിയത്.

Previous articleരണ്ട് വിക്കറ്റ് നഷ്ടമായ ശേഷം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പങ്കാളികളായി മൗറി ടെക്കിനെ പ്രഖ്യാപിച്ചു