ഡെവലപ്മെന്റ് ലീഗ്; റിലയൻസിനെ തോൽപ്പിച്ച് സുദേവ ഫൈനലിൽ

Newsroom

Picsart 23 05 12 12 19 38 914
Download the Fanport app now!
Appstore Badge
Google Play Badge 1

ഡെവലപ്മെന്റ് ലീഗിൽ സുദേവ ഡെൽഹി ഫൈനൽ ഉറപ്പിച്ചു. ഇന്നലെ രാത്രി നവി മുംബൈയിൽ നടന്ന മത്സരത്തിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സിനെ തോൽപ്പിച്ച് ആയിരുന്നു സുദേവ ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 67-ാം മിനിറ്റിൽ ഡിഫൻഡർ ചുങ്‌ഖാം ജാക്‌സന്റെ പാസിൽ സെലയ്‌ലെന്താങ് ആണ് വിജയ ഗോൾ നേടിയത്.

മെയ് 14-ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്‌സിയെ ആകും സുദേവ നേരിടുക. ഇന്നലെ എ ടി കെ മോഹൻ ബഗാനെ തോൽപ്പിച്ച് ആയിരുന്നു ബെംഗളൂരു ഫൈനലിൽ എത്തിയത്.