താരങ്ങളുടെ കരാറിൽ ഉടക്ക്, കളിക്കാൻ താരങ്ങൾ ഇല്ലാതെ ഡെന്മാർക്ക്

ഡെന്മാർക്ക് ഫുട്ബോളിൽ പ്രതിസന്ധി. താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ഫുട്ബോൾ അസോസിയേഷനും താരങ്ങളും തർക്കത്തിൽ ഏർപ്പെട്ടതോടെ കളിക്കാൻ താരങ്ങൾ ഇല്ലാതെ ആയിരിക്കുകയാണ് ഡെന്മാർക്ക്. അടുത്ത ആഴ്ച സ്ലോവാക്യക്കും വെയിൽസിനും എതിരെയാണ് ഡെന്മാർക്കിന് മത്സരമുള്ളത്. ടീമിലെ പ്രമുഖ താരങ്ങളാണ് അസോസിയേഷനുമായി ഉടക്കിയിരിക്കുന്നത്..

ടോട്ടൻഹാം താരം എറിക്സൺ ഉൾപ്പെടെ അസോസിയേഷനുമായി പ്രശ്നത്തിലാണ്. താരങ്ങൾ രാജ്യാന്തര ടീമിന്റെ സ്പോൺസേഴ്സിന്റെ എതിരായുള്ള സ്പോൺസർമാരുമായി കരാറിൽ എത്തരുത് എന്ന് അസോസിയേഷൻ പറഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഈ ആവശ്യം അംഗീകരിക്കാൻ താരങ്ങൾ ഒരുക്കമല്ല. ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡെന്മാർക്ക് ഫുട്ബോൾ അസോസിയേഷൻ.

Previous articleഫിഫ ബെസ്റ്റ്, മികച്ച വനിതാ താരങ്ങളുടെ ലിസ്റ്റിൽ നിന്ന് സാം കെർ പുറത്ത്
Next articleലാലിഗയിൽ പുതിയ സീസണിലും മെസ്സി ആധിപത്യം തുടരുന്നു